ഡിജിറ്റൽ സിനിമ മാസ്റ്ററിങ്

ഡിജിറ്റൽ സിനിമ മാസ്റ്ററിങ്

ചിത്രീകരണവും സ്റ്റുഡിയോ വർക്കുകളും പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ പ്രിന്റ്, ഡിജിറ്റൽ സിനിമ പ്രൊവൈഡർ മാർഗം തിയറ്ററിലേക്ക് എത്തിക്കാൻ ഉള്ള രൂപത്തിലേക്ക് മാറ്റുന്നതാണ് ഡിജിറ്റൽ സിനിമ മാസ്റ്ററിങ്.
ഓരോ ഡിജിറ്റൽ സിനിമ പ്രൊവിഡരുടെയും ലാബിൽ നിന്നും അവർ അവതരിപ്പിച്ചിട്ടുള്ള മാസ്റ്ററിങ് സോഫ്റ്റ്‌വെയറിൽ നിന്നാണ് മാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കുക. ( ഉദാ : ക്യുബ് - QUBE MASTER PRO )


മൂന്നു സ്റ്റെപ്പുകളായാണ് ഡിജിറ്റൽ സിനിമ മാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കുന്നത്.
അതിൽ ആദ്യത്തേത് " കോഡിങ് " ആണ്.
വലിയ സൈസ് മെമ്മറി വരുന്ന ചിത്രത്തിന്റെ ഫയലുകൾ നിയന്ദ്രിക്കുക അത്ര എളുപ്പമല്ല , ആയതിനാൽ ഗുണം നഷ്ടം വരാതെ ഫയലിനെ കോമ്പ്രെസ്സ് ചെയ്തു coded ഫോർമാറ്റിൽ ആക്കുന്നു.

രണ്ടാമത്തെ പ്രവർത്തനം " എൻക്രിപ്ഷൻ " ആണ് .
സുരക്ഷയ്ക്കായുള്ള ജോലികളാണ് ഈ ഭാഗത്തിൽ ചെയ്യുന്നത്.
ഈ ഫയലുകളുടെ ചോർച്ച തടയാൻ ഷോ ലൈസെൻസ് മാർഗം മാത്രം ഫയൽ ഓപ്പൺ ചെയ്യാവുന്ന വിധത്തിലുള്ള ഒരു ഡിജിറ്റൽ ലയെറിനാൽ ഫയൽ കവർ ചെയ്യും .


ഈ രണ്ടു പ്രവർത്തനങ്ങൾക്കും ശേഷം ഫയലിനെ " പാക്കജിങ് " എന്ന പ്രവർത്തിനെത്തിക്കും.
പാക്കേജിങ്ങിൽ ചെയ്യുന്ന രണ്ടു പ്രധാന കാര്യങ്ങൾ ഒന്ന് പരസ്പരപ്രവർത്തനക്ഷമത അഥവാ interoperability [ സെർവർ ടു പ്രൊജക്ടർ ] .
രണ്ടാമത്തേത് പ്രദർശനസാങ്കേതത്തിനു മേലുള്ള നിയന്ത്രണം ആണ്. ഈ രണ്ടു കാര്യങ്ങളിലും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
ഓരോ പ്രൊവിഡരുടെയും കീഴിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളുടെ സെർവറിനു മേൽ നിയന്ത്രണം ആ പ്രൊവിഡരുടെ മാസ്റ്റർ സെർവറിന്റെ പക്കൽ ഉണ്ടാകും
സെൻസർ കട്ട് എക്സിക്യൂഷൻ അടക്കമുള്ള ചെറുജോലികളും പാക്കേജിങ്ങിൽ ആണ് നടപ്പിലാക്കുന്നത്.

ശേഷവും ഒരു പ്രവർത്തനമുണ്ട് . പുറമെ 5.1 / 7.1 ഡിസ്‌കിൽ ക്രീയേറ്റ് ചെയ്തിട്ടുള്ള ശബ്ദരേഖ ചിത്രത്തിന്റെ ഫയലുമായി യഥാക്രമം സിങ്ക് ചെയ്യിക്കലാണ് .
ഇതിനു ശേഷം പുറത്തുവരുന്ന ഫയലിനെ DCP , ഡിജിറ്റൽ സിനിമ പാക്കേജ് എന്ന് വിളിക്കുന്നു .
ഈ DCP ആണ് തീയേറ്ററുകളിൽ എത്തുന്നത്. :)


Comments

Popular posts from this blog

സ്ക്രിപ്റ്റിംഗ്

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം

എന്താണ് എഡിറ്റിംഗ് ?