ക്യാമറ
നമ്മുടെ മലയാളം ഇൻഡസ്ട്രി ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്..കലാമൂല്യമുള്ള സിനിമകളും ടെക്നിക്കലി മികച്ച് നിൽക്കുന്ന സിനിമകളും ഒരുപോലെ സ്വീകരിക്കപ്പെടുന്ന പ്രവണതയാണ് ജനങ്ങൾക്കിടയിൽ ഇന്നുള്ളത്.. അതിനനുസരിച്ച് കൂടുതൽ പെർഫക്ഷനും നാങ്കേതിക മികവും കൂടിയ സിനിമകൾ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ.. അതേ സമയം തന്നെ സിനിമകൾ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനുമായി തീയേറ്ററുകളിലും പ്രൊജക്ഷനും സൗണ്ട് സിസ്റ്റവുമൊക്കെ മികച്ചതാക്കിക്കൊണ്ടിരിക്കുകയാണ്..
എല്ലാ പ്രൊജക്ടറുകളും 'Camera Obscura' എന്ന പ്രതിഭാസത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്..അതായത് ഒരു ദൃശ്യത്തിന്റെ തൽസ്വരൂപം ഒരു ചെറിയ ദ്വാരത്തിലൂടെ പ്രൊജക്ട് ചെയ്യുമ്പോൾ അത് തലകീഴായി(Inverted) കാണപ്പെടുന്നു..ഈ പ്രതിഭാസത്തിന് ശരിയായ ഒരു സയന്റിഫിക് നിർവ്വചനം നൽകിയത് ചൈനീസ് ഫിലോസഫറായ Mozi ആണ്..കാരണമായി അദ്ധേഹം പറഞ്ഞത് തന്റെ ഉറവിടത്തിൽ നിന്നുള്ള പ്രകാശരശ്മിയുടെ നേർരേഖയിലുള്ള സഞ്ചാരമാണ്..
ദൃശ്യങ്ങൾ പ്രൊജക്ട് ചെയ്യുവാൻ ഉപയോഗിച്ചിരുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഉപകരണമായി കണക്കാക്കുന്നത് Chinese Magic Mirror ആണ്..206 BC-24 AD കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ഇതിന് പല പിൻഗാമികൾ ഉണ്ടായി..Trotting Horse lamps, Fontana's Lantern,Steganographic mirror എന്നിവ അവയിൽ ചിലത് മാത്രം.. എന്നാൽ ഇവയിൽ ഏറ്റവും സ്വീകാര്യത നേടിയത് ഡച്ച് ശാസ്ത്രജ്ഞൻ Christian Huygens വികസിപ്പിച്ച Magic lantern ആയിരുന്നു..
ഒപ്റ്റിക്സിൽ വളരെയധികം പരീക്ഷണങ്ങളും പഠനങ്ങളും നടന്നിരുന്ന കാലഘട്ടമായിരുന്നു പതിനേഴാം നൂറ്റാണ്ട്..ശാസ്ത്രരംഗത്തിന് സഹായകമായ ടെലസ്കോപ്പും മൈക്രോ സ്കോപ്പുമൊക്കെ പിറവിയെടുത്തത് ഈ കാലഘട്ടത്തിലാണ്..ഈ സമയത്ത് തന്നെയാണ് വിനോദത്തിനും കലാരംഗത്തും പുതിയ ഒരു അനന്തരാവകാശി അനിവാര്യമായി വന്നത്..Magic Lantern അതിന് ഒരു ഉത്തമ സൃഷ്ടിയായി പേരെടുത്തു..
പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട Magic Lantern കലാരംഗത്താണ് ആദ്യം കൂടുതലായും ഉപയോഗിച്ചിരുന്നത്.. എന്നാൽ പതിനെട്ടാം നൂറ്റാണ്ടോടെ പഠന മേഖലയിലും തന്റെ ആധിപത്യം ഉറപ്പിച്ചു ഈ നിർമിതി.. പ്രൊജക്ട് ചെയ്യേണ്ട ചിത്രങ്ങളും മറ്റും ഫോട്ടോ ആയോ പെയിന്റിംഗ് ആയോ ഒരു ഗ്ലാസ് ഷീറ്റിൽ ഘടിപ്പിച്ച് അതിലൂടെ പ്രകാശം കടത്തി വിടുകയാണ് ചെയ്തിരുന്നത്.. കഴിയുന്നത്ര പ്രകാശരശ്മികൾ ഗ്ലാസിലൂടെ കടത്തിവിടുന്നതിനായി പ്രകാശസ്രോതസ്സിന് പുറകിലായി ഒരു കോൺകേവ് മിറർ ഘടിപ്പിച്ചിരുന്നു.. ചിത്രം ഘടിപ്പിച്ചിരുന്ന ഗ്ലാസുകളെ വിളിച്ചിരുന്നത് 'Lantern Slides' എന്നാണ്..മുന്നിൽ ഉറപ്പിച്ചിരുന്ന ലെൻസ് ക്രമീകരിച്ചാണ് ചിത്രത്തിന്റെ ഫോക്കസ് പ്രതലത്തിൽ കൃത്യമാക്കിയിരുന്നത്..വെളുത്ത ഭിത്തികളാണ് മിക്കവാറും പ്രതലമായി ഉപയോഗിച്ചിരുന്നത്.. ലെൻസിന്റെ ഉപയോഗം സ്ലൈഡുകളുടെ വലിയ ഇമേജുകൾ ഭിത്തിയിൽ ലഭിക്കുവാൻ സഹായകമായി..പ്രൊജക്ടർ ആവിഷ്കരിച്ച Huygens ഏതാണ്ട് 3 ലെൻസ് വരെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം വരെ വളരെ സുലഭമായി ഉപയോഗിച്ചിരുന്ന Magic Lantern, 'Slide Projector'ന്റെ വരവോടുകൂടി തന്റെ പ്രൗഢി നഷ്ടപ്പെട്ട് അധികമാരും ഉപയോഗിക്കാതെയായി..രണ്ട് നൂറ്റാണ്ടുകളോളം സിനിമയുടെ വെള്ളി വെളിച്ചം സ്ക്രീനിലെത്തിക്കാൻ സഹായിച്ച Magic Lanternന് അന്ന് ഒരന്ത്യം കുറിച്ചു.. മറ്റൊരു നൂതന രീതിക്ക് തുടക്കവും..

Comments
Post a Comment