അഭിനയം
അഭിനയം
കാണുമ്പോൾ വളരെ ലഘുവായി തോന്നുന്നതും എങ്കിൽ ഒരു പതറിയാൽ ഒരു സിനിമയുടെ മുഴുവൻ ശൈലിയെയും പിടിച്ചു ഇളക്കാൻ തക്കവണ്ണം ശക്തി ഉള്ളതും ആണ് അഭിനയം. ഒരാളുടെ അഭിനയം കണ്ടു വില ഇരുത്തുന്നവർ ആണ് നമ്മൾ പക്ഷെ നമ്മൾ അഭിനയിച്ചു കാണിച്ചാൽ ചിലപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി ആയിരിക്കും.
തനിയെ എപ്പോഴെങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിട്ടുണ്ടോ ? അങ്ങനെ അഭിനയിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിബിംബം കാണുന്നു എങ്കിൽ നിങ്ങൾ ഒരു മോശം നടൻ ആണ്. പക്ഷെ നിങ്ങൾ നിങ്ങളുടെ പോലും പ്രതിബിംബങ്ങളും മുഖഭാവങ്ങളും ശ്രദ്ധിക്കാതെ സ്വയം മറന്നു അഭിനയിച്ചു മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങളിൽ നല്ല ഒരു നടൻ/ നടി ഉണ്ട് ...
അഭിനയത്തെ രണ്ടായി തരം തിരിക്കാം.
ഒന്ന് സ്വാഭാവികമായ അല്ലെങ്കിൽ നാച്ചുറൽ അഭിനയം.. രണ്ടു സൂത്രിതമായ അല്ലെങ്കിൽ മെതോഡിക്കൽ അഭിനയം..
മലയാളിക്ക് മനസ്സിലാവാൻ ഇതിങ്ങനെയും പറയാം : ഒന്നാമത്തേത് മോഹൻലാൽ രണ്ടാമത്തേത് മമ്മൂട്ടി അല്ലെങ്കിൽ കമലഹാസൻ.
ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇവരിൽ ഒരു നാച്ചുറൽ ആക്ടറോ മെതോഡിക്കൽ ആക്ടറോ തീരെ ഇല്ല എന്നല്ല.. ഇരുവരിലെ മോഹൻലാൽ ഒരു മെതോഡിക്കൽ അഭിനേതാവാണ്. തനിയാവർത്തനത്തിലെ മമ്മൂട്ടി ഒരു നാച്ചുറൽ ആക്ടർ ആണ് ...
എല്ലാവര്ക്കും അഭിനയിക്കാൻ പറ്റും എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അൽപ സ്വല്പം നല്ല പോലെ ചിരിക്കാൻ അറിയാവുന്നവർക്കും കണ്ണിൽ തിളക്കം ഉള്ളവർക്കും അഭിനയിക്കാൻ പറ്റും എന്നാണ് എന്റെ വിശ്വാസം.
അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തിൽ ആകുക..ആ കഥാസന്ദർഭത്തിൽ ആകുക..സംവിധായകന്റെ നിർദേശത്തിനൊപ്പം നിങ്ങളുടേതായ രീതിയിൽ എന്തെങ്കിലും കൂടെ ഇടുക ... കഴിവതും കംഫോര്ട് സോണിൽ നിന്ന് അഭിനയിക്കാതിരിക്കുക.. ചിരിക്കേണ്ടിടത്തു വെട്ടി തുറന്നു ചിരിക്കുക .. ദേഷ്യപെടേണ്ടിടത്തു നല്ല പോലെ ദേഷ്യപെടുക.. കരയേണ്ടിടത്തു കണ്ണ് കൊണ്ട് കരയുക.. ചുണ്ടു മാത്രം വളച്ചു വെച്ചാൽ കരച്ചിലും ചിരിയും ആകില്ല. നിങ്ങളുടെ കണ്ണ് സംസാരിക്കണം.. നിങ്ങൾ കരയുകയാണെന്നു മനസ്സിലാക്കി നിങ്ങളുടെ ശരീരം റെസ്പോണ്ട് ചെയ്യണം... അവിടെ ആണ് ഒരു അഭിനേതാവിന്റെ വിജയം ...

Comments
Post a Comment