കാസ്റ്റിംഗ്

കാസ്റ്റിംഗ്...









ഒരു സിനിമ അതിന്റെ തിരക്കഥയിൽ വിവരിച്ചിരിക്കുന്ന അതേ അനുഭവത്തിൽ എത്തുന്നത് കഥാകൃത്തോ സംവിധായകനോ മനസ്സിൽ കണ്ട അതേ ഭാവത്തോടെയും ലാഘവത്തോടെയും ഒരു നടൻ അത് ക്യാമറക്കു മുന്നിൽ പ്രകടിപ്പിക്കുമ്പോൾ ആണ്.. അവിടെ ആണ് കാസ്റ്റിംഗ് എന്ന ഘടകത്തിന്റെ ഗൗരവം ഒരാൾ മനസ്സിലാക്കേണ്ടത്......
ഒരു ഷോർട് ഫിൽമോ മ്യൂസിക് ആല്ബമോ പരസ്യമോ മുഴുനീള ചിത്രമോ എന്തുമാകട്ടെ നിങ്ങൾ മനസ്സിൽ കണ്ടിരിക്കുന്ന അതേ തീവ്രതയിൽ ഒരു ക്യാരക്ടർ ആക്ട് ചെയ്യുന്നത് എത്ര മികച്ചതായിട്ടാണോ അത്രയും മികച്ചത് ആണ് നിങ്ങളുടെ കാസ്റ്റിംഗ് എന്ന് അർഥം ...

നിങ്ങളുടെ ഒരു സുഹൃത്ത് കാഴ്ചയിൽ സുമുഖൻ ആവാം, അഭിനയിക്കാൻ താല്പര്യം ഉണ്ടാവാം പക്ഷെ അത് കൊണ്ട് മാത്രം അയാൾക്കു കേന്ദ്ര കഥാപാത്രം കൊടുക്കരുത്.. അയാളിൽ ആ കഥാപാത്രത്തിന്റെ അംശം എത്ര ഉണ്ടെന്നു നോക്കിയിട്ടേ അയാളുടെ കൈയിൽ നമ്മൾ ആ കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ ഏൽപ്പിക്കാവുള്ളു..
ഓർക്കുക നിങ്ങളുടെ സിനിമ.. അത് ഏറ്റവും ഭംഗി ആക്കുക എന്നുള്ളത് നിങ്ങളുടെ കർത്തവ്യം ആണ്...

Comments

Popular posts from this blog

സ്ക്രിപ്റ്റിംഗ്

ചലച്ചിത്ര കല ഇന്ത്യയിൽ

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം