സ്ക്രിപ്റ്റിംഗ്
സ്ക്രിപ്റ്റിംഗ്
ഏതൊരു തുടക്കകാരന്റെയും വലിയ ഒരു സംശയം ആണ് തിരക്കഥ എങ്ങനെ ആണ് എഴുതുന്നത് എന്നത്... എന്തായിരിക്കണം തിരക്കഥ എന്ന് ഞാൻ ഈ പോസ്റ്റിൽ പറയാം..
ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്റെ സ്വന്തം അഭിപ്രായം ആണ് ... നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റുകളായി പോസ്റ്റ് ചെയ്യാം...
ഒരു സിനിമയുടെ നട്ടെല്ലാണ് തിരക്കഥ... ഒരു സിനിമ പിടിക്കുമ്പോൾ ഏറ്റവും മികച്ചത് ആക്കേണ്ടതും അത് തന്നെ. കഥക്കുള്ള ആശയം നന്നായതു കൊണ്ട് മാത്രം അതുമായി ബന്ധപെട്ടു കിടക്കുന്ന തിരക്കഥ മികച്ചതാവണം എന്ന് പറയാൻ പറ്റില്ല ... മാങ്ങയുടെ ഒരു ഭാഗം നന്നായെന്ന് കരുതി മാങ്ങ മുഴുവൻ നന്നായിരിക്കും എന്ന് പറയാൻ പറ്റില്ല ..
ഒരു തിരക്കഥയുടെ എഴുത്തു ഏതു രീതിയിലും ആവാം.. അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും..
ഉദാഹരണം 1 . : രാമു അവിടേക്കു ഓടി വന്നു നിന്ന് കൊണ്ട് ഹര്ഷന്റെ കണ്ണുകളിലേക്കു തീക്ഷ്ണമായി നോക്കി .. രാമു കിതക്കുമ്പോൾ ഹർഷൻ വിറക്കുകയായിരുന്നു... ഹർഷൻ ചോദിച്ചു : എന്താ സംഭവിച്ചത് ?
ഉദാഹരണം 2 : രാമു ഓടി വന്നു നിൽക്കുന്നു. മതിലിൽ ചാരി നിലത്തു ഇരിക്കുന്ന ഹർഷൻ രാമുവിനെ കണ്ടു ഭയപ്പെട്ടു. രാമു കിതപ്പോടെ അവനെ നോക്കുമ്പോൾ ഹർഷൻ മതിലിൽ ചാരി ഇരിപ്പു മതിയാക്കി എഴുന്നേറ്റു. രാമു തീക്ഷ്ണമായി നോക്കിയപ്പോൾ ഹര്ഷന്റെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികൾ പൊടിഞ്ഞു. ഹർഷൻ വിറച്ചു കൊണ്ട് രാമുൻവിനോട് ചോദിച്ചു ; എന്താടാ ഉണ്ടായതു ?
രണ്ടും ഒരേ സന്ദർഭങ്ങൾ തന്നെ. പക്ഷെ രണ്ടാമത്തേതിന് കൂടുതൽ വ്യെക്തത ഉണ്ട്.
ഒരു തിരക്കഥയെ രണ്ടു തരത്തിൽ എഴുതാം.. ഒരു സംവിധായകന്റെ രീതിയിൽ.. മറ്റൊന്ന് തിരക്കഥാകൃത്തിന്റെ രീതിയിൽ...
ഒരു സംവിധായകൻ ഒരു തിരക്കഥ രചിക്കുമ്പോൾ അയാൾക്ക് വ്യെക്തമായ ഒരു ലക്‌ഷ്യം ഉണ്ട്.. ഒരു കഥാ പാത്രത്തിന്റെ നടപ്പു മുതൽ ആ വ്യെക്തയുടെ മുഖത്ത് ആ നിമിഷം മിന്നി മറയേണ്ടതായ ഭാവങ്ങൾ വരെ അയാൾ അവിടെ പറയുന്നു ...ചിലർ ക്യാമറയുടെ ആംഗിൾ, ഏതു തരം ഷോട്ട് (പാൻ/ ക്ലോസ് അപ്പ് തുടങ്ങിയവ ) എന്നിവ അവിടെ പ്രതിപാദിക്കുന്നു.
ഉദാഹരണം CID മൂസയിലെ ഒരു രംഗം സംവിധായകന്റെ ഭാവനയിൽ :
മീനാ ബേട്ടി ശിക്കാരി ശംബു എന്ന് വിളിച്ച ദേഷ്യത്തിൽ മൂസ മറ്റുള്ളവരോട് നടത്തുന്ന ചർച്ച:
[സീൻ തുടങ്ങുമ്പോൾ അവളുടെ അമ്മൂമ്മേടെ ഒരു ബാലരമ എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് മറ്റുള്ളവരുടെ അടുത്തേക്ക് ഒന്ന് വട്ടം കറങ്ങിയതിനു ശേഷം നടന്നു കയറുന്നു
മൂസ [ഒന്ന് വട്ടം കറങ്ങി കൊണ്ട് ]: കല്യാണം ആലോചിച്ചു ചെന്ന എന്നോട് അവൾ പറയുകയാ ഞാൻ വെറും ശിക്കാരി ശംബു ആണെന്ന് [മുഷ്ടി ചുരുട്ടി മറു കൈയിൽ അടിക്കുന്നു.] ഞാൻ അത് അല്ല എന്ന് തെളിയിച്ചു കൊടുക്കണം.
തുരപ്പൻ[കാറിന്റെ മുകളിൽ ഇരുന്നുകൊണ്ട് പല്ലിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ] : സത്യം അവൾ മനസ്സിലാക്കിയ സ്ഥിതിക്ക് നമ്മൾ ഇനി എന്ത് ചെയ്യും ?
അത് കേട്ട ദേഷ്യത്തിൽ മൂസ ഒരു കല്ലിനായി ചുറ്റും നോക്കുന്നു .
അതേ സമയത്തു തുരപ്പൻ പറയുന്നു : വേണ്ട വേണ്ട കല്ല് പറക്കേണ്ട. ഞാൻ പറഞ്ഞത് പിൻവലിച്ചു .
[ഇത് ശരിക്കും ഇങ്ങനെ ആവാം ആകാതെ ഇരിക്കാം .. ഒരു സംവിധായകന്റെ ഭാവനയിൽ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ചിലർ ചില റിയാക്ഷന്സ് താരത്തിന്റെ സ്വാതന്ത്രത്തിനു വിട്ടു കൊടുക്കുന്നു .]
തിരക്കഥാകൃത്തിന്റെ രീതി അല്പം കൂടെ സിമ്പിൾ ആണ്. അവിടെ സംവിധായകനും നടനും ഉള്ള സ്വന്തന്ത്രത്തോടെ ആണ് തിരക്കഥ എഴുതപ്പെട്ടിരിക്കുക.
അതേ സീൻ തന്നെ
മൂസ വളരെ ദേഷ്യത്തിൽ ആയിരുന്നു . അവളുടെ അമ്മൂമ്മേടെ ബാലരമ എന്ന് ആത്മഗതം പറഞ്ഞതിന് ശേഷം തന്റെ ചുറ്റും കൂടി ഇരിക്കുന്നവരോട് അയാൾ പറഞ്ഞു."കല്യാണം ആലോചിച്ചു ചെന്ന എന്നോട് അവൾ പറയുകയാ ഞാൻ വെറും ശിക്കാരി ശംഭു ആണെന്ന്. ഞാൻ അത് അല്ല എന്ന് തെളിയിച്ചു കൊടുക്കണം."
ഇത് കേട്ട തുരപ്പന്റെ സംശയം : സത്യം അവൾ മനസ്സിലാക്കിയ സ്ഥിതിക്ക് നമ്മൾ ഇനി എന്ത് ചെയ്യും ?
തന്നെ തുരപ്പൻ കളിയാക്കുന്നത് സഹിക്കാൻ ആവാതെ മൂസ അവനെ എറിയുവാൻ ഒരു കല്ലിനായി ചുറ്റും നോക്കുന്നു .
ഇതാണ് തിരക്കഥ.. ഇതിനു പ്രേത്യേക ശൈലി ഒന്നുമില്ല. നിങ്ങള്ക്ക് സംവിധാനം ചെയ്യുവാൻ ആണെങ്കിൽ നിങ്ങൾ മനസ്സിൽ കണ്ടത് നല്ലപോലെ വിവരിച്ചു എഴുതുക.. ഏതു ആംഗിൾ, ഏതു പൊസിഷൻ എന്നിവ എല്ലാം. മറിച്ചു മറ്റൊരാൾക്ക് വേണ്ടി ആണ് തിരക്കഥ എഴുതുന്നതെങ്കിൽ കൂടുതൽ വിവരിക്കാതെ നല്ല ഭാഷയിൽ കഥയും സംഭാഷണങ്ങളും എഴുതുക ...
കൂടുതൽ പോസ്റ്റുകളുമായി വെറുപ്പിക്കാൻ വീണ്ടും വരാം... അടുത്തത് 'എഡിറ്റിംഗ്'
Comments
Post a Comment