സ്ക്രിപ്റ്റിംഗ്
സ്ക്രിപ്റ്റിംഗ് ഏതൊരു തുടക്കകാരന്റെയും വലിയ ഒരു സംശയം ആണ് തിരക്കഥ എങ്ങനെ ആണ് എഴുതുന്നത് എന്നത്... എന്തായിരിക്കണം തിരക്കഥ എന്ന് ഞാൻ ഈ പോസ്റ്റിൽ പറയാം.. ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്റെ സ്വന്തം അഭിപ്രായം ആണ് ... നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റുകളായി പോസ്റ്റ് ചെയ്യാം... ഒരു സിനിമയുടെ നട്ടെല്ലാണ് തിരക്കഥ... ഒരു സിനിമ പിടിക്കുമ്പോൾ ഏറ്റവും മികച്ചത് ആക്കേണ്ടതും അത് തന്നെ. കഥക്കുള്ള ആശയം നന്നായതു കൊണ്ട് മാത്രം അതുമായി ബന്ധപെട്ടു കിടക്കുന്ന തിരക്കഥ മികച്ചതാവണം എന്ന് പറയാൻ പറ്റില്ല ... മാങ്ങയുടെ ഒരു ഭാഗം നന്നായെന്ന് കരുതി മാങ്ങ മുഴുവൻ നന്നായിരിക്കും എന്ന് പറയാൻ പറ്റില്ല .. ഒരു തിരക്കഥയുടെ എഴുത്തു ഏതു രീതിയിലും ആവാം.. അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും.. ഉദാഹരണം 1 . : രാമു അവിടേക്കു ഓടി വന്നു നിന്ന് കൊണ്ട് ഹര്ഷന്റെ കണ്ണുകളിലേക്കു തീക്ഷ്ണമായി നോക്കി .. രാമു കിതക്കുമ്പോൾ ഹർഷൻ വിറക്കുകയായിരുന്നു... ഹർഷൻ ചോദിച്ചു : എന്താ സംഭവിച്ചത് ? ഉദാഹരണം 2 : രാമു ഓടി വന്നു നിൽക്കുന്നു. മതിലിൽ ചാരി നിലത്തു ഇരിക്കുന്ന ഹർഷൻ രാമുവിനെ കണ്ടു ഭയപ്പെട്ട...