Posts

സ്ക്രിപ്റ്റിംഗ്

Image
സ്ക്രിപ്റ്റിംഗ് ഏതൊരു തുടക്കകാരന്റെയും വലിയ ഒരു സംശയം ആണ് തിരക്കഥ എങ്ങനെ ആണ് എഴുതുന്നത് എന്നത്... എന്തായിരിക്കണം തിരക്കഥ എന്ന് ഞാൻ ഈ പോസ്റ്റിൽ പറയാം..  ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്റെ സ്വന്തം അഭിപ്രായം ആണ് ... നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റുകളായി പോസ്റ്റ് ചെയ്യാം... ഒരു സിനിമയുടെ നട്ടെല്ലാണ് തിരക്കഥ... ഒരു സിനിമ പിടിക്കുമ്പോൾ ഏറ്റവും മികച്ചത് ആക്കേണ്ടതും അത് തന്നെ. കഥക്കുള്ള ആശയം നന്നായതു കൊണ്ട് മാത്രം അതുമായി ബന്ധപെട്ടു കിടക്കുന്ന തിരക്കഥ മികച്ചതാവണം എന്ന് പറയാൻ പറ്റില്ല ... മാങ്ങയുടെ ഒരു ഭാഗം നന്നായെന്ന് കരുതി മാങ്ങ മുഴുവൻ നന്നായിരിക്കും എന്ന് പറയാൻ പറ്റില്ല .. ഒരു തിരക്കഥയുടെ എഴുത്തു ഏതു രീതിയിലും ആവാം.. അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും..  ഉദാഹരണം 1 . : രാമു അവിടേക്കു ഓടി വന്നു നിന്ന് കൊണ്ട് ഹര്ഷന്റെ കണ്ണുകളിലേക്കു തീക്ഷ്ണമായി നോക്കി .. രാമു കിതക്കുമ്പോൾ ഹർഷൻ വിറക്കുകയായിരുന്നു... ഹർഷൻ ചോദിച്ചു : എന്താ സംഭവിച്ചത്  ? ഉദാഹരണം 2  : രാമു ഓടി വന്നു നിൽക്കുന്നു. മതിലിൽ ചാരി നിലത്തു ഇരിക്കുന്ന ഹർഷൻ രാമുവിനെ കണ്ടു ഭയപ്പെട്ട...

ക്യാമറ

Image
നമ്മുടെ മലയാളം ഇൻഡസ്ട്രി ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്..കലാമൂല്യമുള്ള സിനിമകളും ടെക്നിക്കലി മികച്ച് നിൽക്കുന്ന സിനിമകളും ഒരുപോലെ സ്വീകരിക്കപ്പെടുന്ന പ്രവണതയാണ് ജനങ്ങൾക്കിടയിൽ ഇന്നുള്ളത്.. അതിനനുസരിച്ച് കൂടുതൽ പെർഫക്ഷനും നാങ്കേതിക മികവും കൂടിയ സിനിമകൾ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ.. അതേ സമയം തന്നെ സിനിമകൾ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനുമായി തീയേറ്ററുകളിലും പ്രൊജക്ഷനും സൗണ്ട് സിസ്റ്റവുമൊക്കെ മികച്ചതാക്കിക്കൊണ്ടിരിക്കുകയാണ്.. എല്ലാ പ്രൊജക്ടറുകളും 'Camera Obscura' എന്ന പ്രതിഭാസത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്..അതായത് ഒരു ദൃശ്യത്തിന്റെ തൽസ്വരൂപം ഒരു ചെറിയ ദ്വാരത്തിലൂടെ പ്രൊജക്ട് ചെയ്യുമ്പോൾ അത് തലകീഴായി(Inverted) കാണപ്പെടുന്നു..ഈ പ്രതിഭാസത്തിന് ശരിയായ ഒരു സയന്റിഫിക് നിർവ്വചനം നൽകിയത് ചൈനീസ് ഫിലോസഫറായ Mozi ആണ്..കാരണമായി അദ്ധേഹം പറഞ്ഞത് തന്റെ ഉറവിടത്തിൽ നിന്നുള്ള പ്രകാശരശ്മിയുടെ നേർരേഖയിലുള്ള സഞ്ചാരമാണ്.. ദൃശ്യങ്ങൾ പ്രൊജക്ട് ചെയ്യുവാൻ ഉപയോഗിച്ചിരുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഉപകരണമായി കണക്കാക്കുന്നത് Chinese Magic Mirror ആണ്..206 BC...

അഭിനയം

Image
അഭിനയം കാണുമ്പോൾ വളരെ ലഘുവായി തോന്നുന്നതും എങ്കിൽ ഒരു പതറിയാൽ ഒരു സിനിമയുടെ മുഴുവൻ ശൈലിയെയും പിടിച്ചു ഇളക്കാൻ തക്കവണ്ണം ശക്തി ഉള്ളതും ആണ് അഭിനയം. ഒരാളുടെ അഭിനയം കണ്ടു വില ഇരുത്തുന്നവർ ആണ് നമ്മൾ പക്ഷെ നമ്മൾ അഭിനയിച്ചു കാണിച്ചാൽ ചിലപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി ആയിരിക്കും. തനിയെ എപ്പോഴെങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിട്ടുണ്ടോ ? അങ്ങനെ അഭിനയിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിബിംബം കാണുന്നു എങ്കിൽ നിങ്ങൾ ഒരു മോശം നടൻ ആണ്. പക്ഷെ നിങ്ങൾ നിങ്ങളുടെ പോലും പ്രതിബിംബങ്ങളും മുഖഭാവങ്ങളും ശ്രദ്ധിക്കാതെ സ്വയം മറന്നു അഭിനയിച്ചു മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങളിൽ നല്ല ഒരു നടൻ/ നടി ഉണ്ട് ... അഭിനയത്തെ രണ്ടായി തരം തിരിക്കാം. ഒന്ന് സ്വാഭാവികമായ  അല്ലെങ്കിൽ നാച്ചുറൽ അഭിനയം.. രണ്ടു സൂത്രിതമായ അല്ലെങ്കിൽ മെതോഡിക്കൽ അഭിനയം.. മലയാളിക്ക് മനസ്സിലാവാൻ ഇതിങ്ങനെയും പറയാം : ഒന്നാമത്തേത് മോഹൻലാൽ രണ്ടാമത്തേത് മമ്മൂട്ടി അല്ലെങ്കിൽ കമലഹാസൻ. ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇവരിൽ ഒരു നാച്ചുറൽ ആക്ടറോ മെതോഡിക്കൽ ആക്ടറോ തീരെ ഇല്ല എന്നല്ല.. ഇരുവരിലെ മോഹൻലാൽ ഒരു മെതോഡിക്കൽ അഭിനേ...

കാസ്റ്റിംഗ്

Image
കാസ്റ്റിംഗ്... ഒരു സിനിമ അതിന്റെ തിരക്കഥയിൽ വിവരിച്ചിരിക്കുന്ന അതേ അനുഭവത്തിൽ എത്തുന്നത് കഥാകൃത്തോ സംവിധായകനോ മനസ്സിൽ കണ്ട അതേ ഭാവത്തോടെയും ലാഘവത്തോടെയും ഒരു നടൻ അത് ക്യാമറക്കു മുന്നിൽ പ്രകടിപ്പിക്കുമ്പോൾ ആണ്.. അവിടെ ആണ് കാസ്റ്റിംഗ് എന്ന ഘടകത്തിന്റെ ഗൗരവം ഒരാൾ മനസ്സിലാക്കേണ്ടത്...... ഒരു ഷോർട് ഫിൽമോ മ്യൂസിക് ആല്ബമോ പരസ്യമോ മുഴുനീള ചിത്രമോ എന്തുമാകട്ടെ നിങ്ങൾ മനസ്സിൽ കണ്ടിരിക്കുന്ന അതേ തീവ്രതയിൽ ഒരു ക്യാരക്ടർ ആക്ട് ചെയ്യുന്നത് എത്ര മികച്ചതായിട്ടാണോ അത്രയും മികച്ചത് ആണ് നിങ്ങളുടെ കാസ്റ്റിംഗ് എന്ന് അർഥം ... നിങ്ങളുടെ ഒരു സുഹൃത്ത് കാഴ്ചയിൽ സുമുഖൻ ആവാം, അഭിനയിക്കാൻ താല്പര്യം ഉണ്ടാവാം പക്ഷെ അത് കൊണ്ട് മാത്രം അയാൾക്കു കേന്ദ്ര കഥാപാത്രം കൊടുക്കരുത്.. അയാളിൽ ആ കഥാപാത്രത്തിന്റെ അംശം എത്ര ഉണ്ടെന്നു നോക്കിയിട്ടേ അയാളുടെ കൈയിൽ നമ്മൾ ആ കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ ഏൽപ്പിക്കാവുള്ളു.. ഓർക്കുക നിങ്ങളുടെ സിനിമ.. അത് ഏറ്റവും ഭംഗി ആക്കുക എന്നുള്ളത് നിങ്ങളുടെ കർത്തവ്യം ആണ്...

എന്താണ് എഡിറ്റിംഗ് ?

Image
 എഡിറ്റിംഗ് എന്താണ് എഡിറ്റിംഗ് ? ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി.. ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല.... ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയ...

ഡിജിറ്റൽ സിനിമ മാസ്റ്ററിങ്

Image
ഡിജിറ്റൽ സിനിമ മാസ്റ്ററിങ് ചിത്രീകരണവും സ്റ്റുഡിയോ വർക്കുകളും പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ പ്രിന്റ്, ഡിജിറ്റൽ സിനിമ പ്രൊവൈഡർ മാർഗം തിയറ്ററിലേക്ക് എത്തിക്കാൻ ഉള്ള രൂപത്തിലേക്ക് മാറ്റുന്നതാണ് ഡിജിറ്റൽ സിനിമ മാസ്റ്ററിങ്. ഓരോ ഡിജിറ്റൽ സിനിമ പ്രൊവിഡരുടെയും ലാബിൽ നിന്നും അവർ അവതരിപ്പിച്ചിട്ടുള്ള മാസ്റ്ററിങ് സോഫ്റ്റ്‌വെയറിൽ നിന്നാണ് മാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കുക. ( ഉദാ : ക്യുബ് - QUBE MASTER PRO ) മൂന്നു സ്റ്റെപ്പുകളായാണ് ഡിജിറ്റൽ സിനിമ മാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കുന്നത്. അതിൽ ആദ്യത്തേത് " കോഡിങ് " ആണ്. വലിയ സൈസ് മെമ്മറി വരുന്ന ചിത്രത്തിന്റെ ഫയലുകൾ നിയന്ദ്രിക്കുക അത്ര എളുപ്പമല്ല , ആയതിനാൽ ഗുണം നഷ്ടം വരാതെ ഫയലിനെ കോമ്പ്രെസ്സ് ചെയ്തു coded ഫോർമാറ്റിൽ ആക്കുന്നു. രണ്ടാമത്തെ പ്രവർത്തനം " എൻക്രിപ്ഷൻ " ആണ് . സുരക്ഷയ്ക്കായുള്ള ജോലികളാണ് ഈ ഭാഗത്തിൽ ചെയ്യുന്നത്. ഈ ഫയലുകളുടെ ചോർച്ച തടയാൻ ഷോ ലൈസെൻസ് മാർഗം മാത്രം ഫയൽ ഓപ്പൺ ചെയ്യാവുന്ന വിധത്തിലുള്ള ഒരു ഡിജിറ്റൽ ലയെറിനാൽ ഫയൽ കവർ ചെയ്യും . ഈ രണ്ടു പ്രവർത്തനങ്ങൾക്കും ശേഷം ഫയലിനെ " പാക്കജിങ് ...

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം

Image
തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം എന്ന എല്ലാവരുടെയും സംശയത്തിന് മറുപടി poor mans patent എന്നത് പലരും പരീക്ഷിച്ചു വരുന്ന ഒരു രീതിയാണ്...പക്ഷെ അത്ര വലിയ ചിലവുകളില്ലാതെ രെജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടാകുമ്പോ അതുപയോഗിക്കുന്നതാണ് നല്ലത്.. copyright.gov.in എന്ന site വഴി നിങ്ങൾക്ക് നിങ്ങളുടെ സൃഷ്ടികൾ രെജിസ്റ്റർ ചെയ്യാവുന്നതാണ്. കഥ, തിരക്കഥ എന്നു മാത്രമല്ല സംഗീതം ഉൾപ്പടെ രെജിസ്റ്റർ ചെയ്യാനുള്ള ഔദ്യോഗിക സംവിധാനമാണിത്. കഥ, തിരക്കഥ എന്നിവയുടെ രജിസ്ട്രേഷന് വേണ്ടി 500 രൂപ മാത്രമേ  ചിലവ് വരൂ. പോസ്റ്റൽ ചാർജ് കൂടാതെ. രജിസ്ട്രേഷന് നടപടികൾ ഓൺലൈനായി ചെയ്യാം. സൃഷ്ടിയുടെ പകർപ്പ് പോസ്റ്റൽ അയച്ചു കൊടുക്കുക. Process പൂർത്തിയാക്കാൻ ഒരു മാസം ആണ് പറയുന്നതെങ്കിലും മൂന്നോ നാലോ മാസം സമയമെടുത്തേക്കാം. കൂടുതൽ വിവരങ്ങൾ ആ site ൽ ലഭ്യമാണ്..