അഭിനയം
അഭിനയം കാണുമ്പോൾ വളരെ ലഘുവായി തോന്നുന്നതും എങ്കിൽ ഒരു പതറിയാൽ ഒരു സിനിമയുടെ മുഴുവൻ ശൈലിയെയും പിടിച്ചു ഇളക്കാൻ തക്കവണ്ണം ശക്തി ഉള്ളതും ആണ് അഭിനയം. ഒരാളുടെ അഭിനയം കണ്ടു വില ഇരുത്തുന്നവർ ആണ് നമ്മൾ പക്ഷെ നമ്മൾ അഭിനയിച്ചു കാണിച്ചാൽ ചിലപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി ആയിരിക്കും. തനിയെ എപ്പോഴെങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിട്ടുണ്ടോ ? അങ്ങനെ അഭിനയിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിബിംബം കാണുന്നു എങ്കിൽ നിങ്ങൾ ഒരു മോശം നടൻ ആണ്. പക്ഷെ നിങ്ങൾ നിങ്ങളുടെ പോലും പ്രതിബിംബങ്ങളും മുഖഭാവങ്ങളും ശ്രദ്ധിക്കാതെ സ്വയം മറന്നു അഭിനയിച്ചു മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങളിൽ നല്ല ഒരു നടൻ/ നടി ഉണ്ട് ... അഭിനയത്തെ രണ്ടായി തരം തിരിക്കാം. ഒന്ന് സ്വാഭാവികമായ അല്ലെങ്കിൽ നാച്ചുറൽ അഭിനയം.. രണ്ടു സൂത്രിതമായ അല്ലെങ്കിൽ മെതോഡിക്കൽ അഭിനയം.. മലയാളിക്ക് മനസ്സിലാവാൻ ഇതിങ്ങനെയും പറയാം : ഒന്നാമത്തേത് മോഹൻലാൽ രണ്ടാമത്തേത് മമ്മൂട്ടി അല്ലെങ്കിൽ കമലഹാസൻ. ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇവരിൽ ഒരു നാച്ചുറൽ ആക്ടറോ മെതോഡിക്കൽ ആക്ടറോ തീരെ ഇല്ല എന്നല്ല.. ഇരുവരിലെ മോഹൻലാൽ ഒരു മെതോഡിക്കൽ അഭിനേ...