Posts

Showing posts with the label arri

അഭിനയം

Image
അഭിനയം കാണുമ്പോൾ വളരെ ലഘുവായി തോന്നുന്നതും എങ്കിൽ ഒരു പതറിയാൽ ഒരു സിനിമയുടെ മുഴുവൻ ശൈലിയെയും പിടിച്ചു ഇളക്കാൻ തക്കവണ്ണം ശക്തി ഉള്ളതും ആണ് അഭിനയം. ഒരാളുടെ അഭിനയം കണ്ടു വില ഇരുത്തുന്നവർ ആണ് നമ്മൾ പക്ഷെ നമ്മൾ അഭിനയിച്ചു കാണിച്ചാൽ ചിലപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി ആയിരിക്കും. തനിയെ എപ്പോഴെങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിട്ടുണ്ടോ ? അങ്ങനെ അഭിനയിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിബിംബം കാണുന്നു എങ്കിൽ നിങ്ങൾ ഒരു മോശം നടൻ ആണ്. പക്ഷെ നിങ്ങൾ നിങ്ങളുടെ പോലും പ്രതിബിംബങ്ങളും മുഖഭാവങ്ങളും ശ്രദ്ധിക്കാതെ സ്വയം മറന്നു അഭിനയിച്ചു മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങളിൽ നല്ല ഒരു നടൻ/ നടി ഉണ്ട് ... അഭിനയത്തെ രണ്ടായി തരം തിരിക്കാം. ഒന്ന് സ്വാഭാവികമായ  അല്ലെങ്കിൽ നാച്ചുറൽ അഭിനയം.. രണ്ടു സൂത്രിതമായ അല്ലെങ്കിൽ മെതോഡിക്കൽ അഭിനയം.. മലയാളിക്ക് മനസ്സിലാവാൻ ഇതിങ്ങനെയും പറയാം : ഒന്നാമത്തേത് മോഹൻലാൽ രണ്ടാമത്തേത് മമ്മൂട്ടി അല്ലെങ്കിൽ കമലഹാസൻ. ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇവരിൽ ഒരു നാച്ചുറൽ ആക്ടറോ മെതോഡിക്കൽ ആക്ടറോ തീരെ ഇല്ല എന്നല്ല.. ഇരുവരിലെ മോഹൻലാൽ ഒരു മെതോഡിക്കൽ അഭിനേ...

കാസ്റ്റിംഗ്

Image
കാസ്റ്റിംഗ്... ഒരു സിനിമ അതിന്റെ തിരക്കഥയിൽ വിവരിച്ചിരിക്കുന്ന അതേ അനുഭവത്തിൽ എത്തുന്നത് കഥാകൃത്തോ സംവിധായകനോ മനസ്സിൽ കണ്ട അതേ ഭാവത്തോടെയും ലാഘവത്തോടെയും ഒരു നടൻ അത് ക്യാമറക്കു മുന്നിൽ പ്രകടിപ്പിക്കുമ്പോൾ ആണ്.. അവിടെ ആണ് കാസ്റ്റിംഗ് എന്ന ഘടകത്തിന്റെ ഗൗരവം ഒരാൾ മനസ്സിലാക്കേണ്ടത്...... ഒരു ഷോർട് ഫിൽമോ മ്യൂസിക് ആല്ബമോ പരസ്യമോ മുഴുനീള ചിത്രമോ എന്തുമാകട്ടെ നിങ്ങൾ മനസ്സിൽ കണ്ടിരിക്കുന്ന അതേ തീവ്രതയിൽ ഒരു ക്യാരക്ടർ ആക്ട് ചെയ്യുന്നത് എത്ര മികച്ചതായിട്ടാണോ അത്രയും മികച്ചത് ആണ് നിങ്ങളുടെ കാസ്റ്റിംഗ് എന്ന് അർഥം ... നിങ്ങളുടെ ഒരു സുഹൃത്ത് കാഴ്ചയിൽ സുമുഖൻ ആവാം, അഭിനയിക്കാൻ താല്പര്യം ഉണ്ടാവാം പക്ഷെ അത് കൊണ്ട് മാത്രം അയാൾക്കു കേന്ദ്ര കഥാപാത്രം കൊടുക്കരുത്.. അയാളിൽ ആ കഥാപാത്രത്തിന്റെ അംശം എത്ര ഉണ്ടെന്നു നോക്കിയിട്ടേ അയാളുടെ കൈയിൽ നമ്മൾ ആ കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ ഏൽപ്പിക്കാവുള്ളു.. ഓർക്കുക നിങ്ങളുടെ സിനിമ.. അത് ഏറ്റവും ഭംഗി ആക്കുക എന്നുള്ളത് നിങ്ങളുടെ കർത്തവ്യം ആണ്...

എന്താണ് എഡിറ്റിംഗ് ?

Image
 എഡിറ്റിംഗ് എന്താണ് എഡിറ്റിംഗ് ? ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി.. ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല.... ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയ...