എന്താണ് എഡിറ്റിംഗ് ?
എഡിറ്റിംഗ് എന്താണ് എഡിറ്റിംഗ് ? ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി.. ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല.... ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയ...