ചലച്ചിത്ര കല ഇന്ത്യയിൽ
ചലച്ചിത്ര കല ഇന്ത്യയിൽ ചലിക്കുന്ന ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം മുതൽ വിഗതകുമാരൻ വരെ... ഒരു സംസ്കാരവും പൊടുന്നനെ ശൂന്യതയിൽനിന്നും പൊട്ടിവീഴുന്നതൊന്നുമല്ല. ലൂമിയർ സഹോദരന്മാർ അവരുടെ ചലച്ചിത്ര പ്രദർശനം ആരംഭിച്ചതിനു തൊട്ടടുത്ത വർഷം തന്നെ ചലച്ചിത്ര കല കടലുകൾ താണ്ടി ഇന്ത്യയിൽ എത്തിക്കഴിഞ്ഞിരുന്നു കുറേക്കൂടി തെളിച്ചു പറഞ്ഞാൽ റഷ്യയിൽ സിനിമ എത്തിയ അതേ ദിവസം തന്നെയാണ് ഇന്ത്യയിലും എത്തിയത്.1896 ജൂലായ് 7 ആം തീയതി ബോംബയിലെ വാട്സൺ ഹോട്ടലിൽ വെച്ച് ലൂമിയർ സഹോദരന്മാർ തന്നെ നടത്തിയതായിരുന്നു ആ നൂതന കലാരൂപത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം.1897 സെപ്തംബറിൽ പ്രദർശിപ്പിച്ച ''കോക്കനട് ഫെയർ'' എന്ന ലഘുചിത്രമാണ് ഇന്ത്യയിൽ നിർമ്മിച്ച സുഘടിതമായൊരു പ്രമേയമുള്ള ആദ്യത്തെ ചലച്ചിത്രം.1898ൽ പ്രൊഫസർ സ്റ്റീവൻസൺ എന്ന ഇംഗ്ളീഷ് കാമറ മാൻ ചിത്രണം ചെയ്ത ''പനോരമ ഓഫ് കൽക്കത്തയും'' തുടർന്നുള്ള വർഷങ്ങളിൽ ഹരിശ്ചന്ദ്ര സഖാറാം ഫത്‍വദേക്കർ, ഹീരാ ലാൽ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും പുറത്തുവന്നു. യഥാർഥ സംഭവങ്ങളെ രേഖപ്പെടുത്തി വെക്കാനുള്ള ഒരു യാന്ത്രികോപകരണം മാത്രമായിരുന്നു ക്യാമറ ആദ്യകാല...