Posts

Showing posts with the label film editing

എന്താണ് എഡിറ്റിംഗ് ?

Image
 എഡിറ്റിംഗ് എന്താണ് എഡിറ്റിംഗ് ? ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി.. ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല.... ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയ...

ചലച്ചിത്ര കല ഇന്ത്യയിൽ

Image
ചലച്ചിത്ര കല ഇന്ത്യയിൽ ചലിക്കുന്ന ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം മുതൽ വിഗതകുമാരൻ വരെ... ഒരു സംസ്കാരവും പൊടുന്നനെ ശൂന്യതയിൽനിന്നും പൊട്ടിവീഴുന്നതൊന്നുമല്ല. ലൂമിയർ സഹോദരന്മാർ അവരുടെ ചലച്ചിത്ര പ്രദർശനം ആരംഭിച്ചതിനു തൊട്ടടുത്ത വർഷം തന്നെ ചലച്ചിത്ര കല കടലുകൾ താണ്ടി ഇന്ത്യയിൽ എത്തിക്കഴിഞ്ഞിരുന്നു കുറേക്കൂടി തെളിച്ചു പറഞ്ഞാൽ റഷ്യയിൽ സിനിമ എത്തിയ അതേ ദിവസം തന്നെയാണ് ഇന്ത്യയിലും എത്തിയത്.1896 ജൂലായ് 7 ആം തീയതി ബോംബയിലെ വാട്സൺ ഹോട്ടലിൽ വെച്ച് ലൂമിയർ സഹോദരന്മാർ തന്നെ നടത്തിയതായിരുന്നു ആ നൂതന കലാരൂപത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം.1897 സെപ്തംബറിൽ പ്രദർശിപ്പിച്ച ''കോക്കനട് ഫെയർ'' എന്ന ലഘുചിത്രമാണ് ഇന്ത്യയിൽ നിർമ്മിച്ച സുഘടിതമായൊരു പ്രമേയമുള്ള ആദ്യത്തെ ചലച്ചിത്രം.1898ൽ പ്രൊഫസർ സ്റ്റീവൻസൺ എന്ന ഇംഗ്ളീഷ് കാമറ മാൻ ചിത്രണം ചെയ്ത ''പനോരമ ഓഫ് കൽക്കത്തയും'' തുടർന്നുള്ള വർഷങ്ങളിൽ ഹരിശ്ചന്ദ്ര സഖാറാം ഫത്‍വദേക്കർ, ഹീരാ ലാൽ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും പുറത്തുവന്നു. യഥാർഥ സംഭവങ്ങളെ രേഖപ്പെടുത്തി വെക്കാനുള്ള ഒരു യാന്ത്രികോപകരണം മാത്രമായിരുന്നു ക്യാമറ ആദ്യകാല...